ചെറുതോണി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി നിയോജകമണ്ഡലത്തിൽനിന്ന് ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർഥി റോയി കെ. പൗലോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കംകുറിച്ച് ചെറുതോണിയിൽ റോഡ്ഷോ നടന്നു. ചെറുതോണി പെട്രോൾ പമ്പ് ജംഗ്ഷനിൽനിന്ന് ആരംഭിച്ച റോഡ്ഷോ ടൗൺ ചുറ്റി പാലം കടന്നാണ് സമാപിച്ചത്.
നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിനു പ്രവർത്തകർ റാലിയിൽ അണിചേർന്നു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, ഡീൻ കുര്യാക്കോസ് എംപി, എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, നേതാക്കളായ എം.ജെ. പുരുഷോത്തമൻ, ജോയി കൊച്ചുകരോട്ട്, തോമസ് രാജൻ, എ.പി. ഉസ്മാൻ, ബ്ലോക്ക് പ്രസിഡന്റ് അനീഷ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. റോഡ് ഷോയ്ക്ക് ശേഷം സ്ഥാനാർഥി ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെത്തി വോട്ടഭ്യർഥിച്ചു.